Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kollam Press Club

Kollam

കൊ​ല്ലം പ്ര​സ് ക്ല​ബ് ന​വീ​ക​ര​ണം: സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി

കൊ​ല്ലം: കൊ​ല്ലം പ്ര​സ് ക്ല​ബി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നാ​യി വി​ഷ്ണു മോ​ഹ​ന്‍ എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​തു​മ​രാ​മ​ത്ത് എ​ന്‍​ജി​നിയ​ര്‍​മാ​രും കൊ​ല്ലം പ്ര​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ളും സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി.
പ്ര​സ്ക്ല​ബ് കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാംനി​ല ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളും നേ​രി​ട്ട് വി​ല​യി​രു​ത്തി.
കെ​ട്ടി​ട​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ആ​വ​ശ്യ​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, മ​റ്റ് ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ന്നി​വ സം​ബ​ന്ധി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി എം​എ​ല്‍​എ ച​ര്‍​ച്ച ന​ട​ത്തി.
ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എം​എ​ല്‍​എ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.
പ്ര​സ് ക്ല​ബി​ന്‍റെ നി​ല​വി​ലു​ള്ള ഭം​ഗി നി​ല​നി​ര്‍​ത്തി കൊ​ണ്ട് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും പൊ​തു​സ​മൂ​ഹ​ത്തി​നും പ​ര​മാ​വ​ധി ഉ​പ​യു​ക്ത​മാ​കു​ന്ന വി​ധം പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ക​ഴി​യു​ന്ന ത​ര​ത്തി​ല്‍ പ്ര​സ് ക്ല​ബ് ന​വീ​ക​രി​ക്കു​ന്ന​തി​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പ്ര​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ള്‍ മു​ന്നോ​ട്ടു​വ​ച്ച നി​ര്‍​ദേ​ശ​ങ്ങ​ളും ആ​വ​ശ്യ​ങ്ങ​ളും പ​രി​ഗ​ണി​ച്ച് ആ​വ​ശ്യ​മാ​യ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ബി​ല്‍​ഡിം​ഗ്‌​സ് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നിയ​ര്‍ ആ​ര്‍.​എ. റീ​ന അ​റിയി​ച്ചു.

Latest News

Corehub Up